റിഗാലോ 2K24 "ൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ നിർവ്വഹിച്ചു.
കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ 2023-24 അധ്യയന വർഷത്തെ കോളേജ് ദിനാഘോഷവും യാത്രയയപ്പു ചടങ്ങും നടന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എൽ .സുഷമ ചടങ്ങ് ഉദ്ഘാടനം ചെയ്തു . ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളേജ് മാനേജരുമായ ഡോ. സിസ്റ്റർ വിമല സി.എം.സി യാത്രയയപ്പു സന്ദേശം നൽകി. വൈസ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ കോളേജ് റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് രാധിക സി. വിരമിക്കുന്നവർക്കുള്ള പുരസ്കാരങ്ങൾ സമർപ്പിച്ചു. മാള ഫൊറോന പള്ളി വികാരി റവ.ഫാദർ ജോർജ് പാറേമൻ എൻഡോവ്മെൻ്റ് കൈമാറി. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാബു സമ്മാനദാനം നിർവ്വഹിച്ചു. ഫാ. ജെയിൻ താണിക്കൽ , വാർഡ് മെമ്പർ നിത ജോഷി, അലൂമ്നെ 'പ്രതിനിധി സെലിൻ തോമസ്, അധ്യാപകരായ മേരി ഫിലിപ്പ്,ഡോ. ബിന്ദു കെ.ബി., അനധ്യാപക പ്രതിനിധി ജിജി എം.ഡി. ,വിദ്യാർത്ഥിനി പ്രതിനിധി ആര്യ ഗോപി , ചെയർ പേഴ്സൺ ഫാത്തിമത്ത് റിസ്വാന എന്നിവർ സംസാരിച്ചു. തുടർന്ന് "റിഗാലോ 2K24 "ൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ നിർവ്വഹിച്ചു.























































































































































































































































































































































